പനമരം പുഴയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.



പനമരം മാതോത്ത് പൊയിൽ തൂക്ക് പാലത്തിന് സമീപം പുഴ യിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാതോത്ത് പൊയിൽ വാകയാട് ഉന്നതിയിലെ സഞ്ജു (24) വാണ് മരിച്ചത്. പനമരം സി.എച്ച് റെസ്ക്യൂ ടീമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് ചങ്ങാടം ഉപയോഗിച്ച് പുഴയിലിറങ്ങി മീൻ പിടിക്കുന്നതിനിടെ പുഴയിലേക്ക് വീണാ ണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂടെയുണ്ടായിരുന്നയാൾ വിവ രമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പനമരം പോലീസ്, മാനന്തവാടിൽ നിന്ന് എത്തിയ അഗ്ന‌ി രക്ഷ സേന, നാട്ടുകാർ തുടങ്ങി ഏവരും ഏറെ നേരം തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ രാത്രി എട്ടരയോടെ പനമരം റസ്ക്യൂ ടീം അംഗങ്ങൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.