കോഴിക്കോട് മുക്കത്ത് തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു. കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. മുക്കം പി.സി തിയറ്ററിന്റെ പാരപ്പെറ്റിൽ നിന്നും താഴെ വീണാണ് അപകടം.
ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴെ വീണ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.
മരിച്ച കോമളൻ്റെ ഭാര്യ നിമിഷ തിയറ്ററിൽ ശു ചീകരണ തൊഴിലാളിയാണ്. തിയറ്റർ കെട്ടിട ത്തിന്റെ വശങ്ങളിലായി ബാൽക്കെണി പോ ലെയുള്ള പാരപ്പെറ്റ് ഭാഗത്താണ് ഇയാൾ കിട ന്നുറങ്ങിയിരുന്നത്.
ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് കരുതുന്നത്. പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ