ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ വെടിനിർത്തൽ നിലവിൽവന്നതായി വിദേ ശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ന് വൈകി ട്ട് അഞ്ച് മുതൽ വെടിനിർത്തൽ പ്രാബല്യത്തി ൽവന്നു. സൈനിക നീക്കങ്ങളെല്ലാം അവസാ നിപ്പിച്ചതായും വിക്രം മിസ്രി അറിയിച്ചു.
വെടിനിർത്തൽ ആവശ്യപ്പെട്ട് പാക്കിസ്ഥാന്റെ ഡയറക്ടർ ജനറൽ ഓഫ് ഓപ്പറേഷൻസ് ആണ് ഇന്ന് ഉച്ച തിരിഞ്ഞ് 3.35 ന് ഇന്ത്യയുടെ ഡിജി എംഒയെ ബന്ധപ്പെട്ടത്. തുടർന്ന് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒമാർ തമ്മിൽ ചർച്ച നടന്നിരുന്നു.
ഈ ചർച്ചയ്ക്ക് ശേഷമാണ് വെടിനിർത്തൽ തീരുമാനമായതെന്നും മിസ്രി വ്യക്തമാക്കി. 12-ാം തീയതി ഡിജിഎംഒമാർ വീണ്ടും ചർച്ച ന ടത്തും.
വായു, കര, ജല മാർഗമുള്ള എല്ലാ ഏറ്റുമുട്ടലു കളും നിർത്താൻ തീരുമാനിച്ചു. ഇരുരാജ്യങ്ങ ളും അംഗീകരിക്കുന്ന വേദിയിൽ തുടർ ചർച്ച യെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്‌താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ