സ്വകാര്യ ബസ് റോഡരികിലെ താഴ്‌ചയിലേക്ക് ഇടിച്ചിറങ്ങി.




കമ്പളക്കാട് ടൗണിൽ സ്വകാര്യ ബസ് റോഡരികിലെ താഴ്‌ചയിലേക്ക് ഇടി ച്ചിറങ്ങി. കമ്പളക്കാട് പള്ളിക്കുന്ന് വെണ്ണിയോട് റൂട്ടിൽ സർവ്വീസ് നടത്തു ന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. പെട്രോൾ പമ്പിന് സമീപം ഇന്നലെ രാ ത്രി നിർത്തിയിട്ട വാഹനം ഇന്ന് രാവിലെ സ്റ്റാർട്ട് ചെയ്ത‌്‌ മുന്നോട്ട് എടു ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 

റോഡരികിലെ താഴ്ച്‌ചയിലേ ക്കി റങ്ങിയ ബസ് സമീപത്തെ വീടിൻ്റെ പരിസരത്ത് ഇടിച്ച് നിൽക്കുകയായിരു ന്നു. അപകട സമയത്ത് ജീവനക്കാർ മാത്രമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബ്രേക്ക് തകരാറായതിനെ തുടർന്നാണ് നിയന്ത്രണം നഷ്‌ടമായതെന്നാണ് സൂചന.