തിരക്കേറിയ ട്രെയിനിൽനിന്ന് ട്രാ ക്കിലേക്ക് വീണ് യുവാവിൻ്റെ ഇടതു കൈയറ്റു. അരുൺ കുമാർ എന്ന ഇരുപത്തെട്ടുകാരനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിലായിരു ന്നു സംഭവം. ഡോറിന് സമീപം സ്റ്റെപ്പിൽ ഇരു ന്ന് യാത്ര ചെയ്‌ത യുവാവ് ബാലൻസ് തെറ്റി (ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇയാളുടെ ഇടത് കൈയിലൂടെ ട്രെയിൻ കയറി ഗുരുതര പരിക്കേറ്റു. മറ്റ് യാത്രക്കാർ വിവരമറിയിച്ചത് അനുസരിച്ച് ട്രെയിൻ നിർത്തിയ ശേഷം യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.
പരിശോധനയിൽ ഇയാൾ മദ്യലഹരിയിലായി രുന്നുവെന്ന് സ്ഥിരീകരിച്ചതായി പിന്നീട് പോ ലീസ് അറിയിച്ചു. ഒരു സുഹൃത്തിൻ്റെ വിവാഹ ച്ചടങ്ങിൽ പങ്കെടുക്കാനാണ് യുവാവ് ചെന്നൈയിലെത്തിയത്. വിവാഹത്തിന് ശേഷം ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിപ്പോഴാണ് അപകടം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ