ഊട്ടി- ഗൂഡല്ലൂർ ദേശീയപാതയിലെ തവളമല ഭാഗത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ പരിഗണിച്ച് ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു അറിയിച്ചു.
നീലഗിരി ജില്ലയിൽ കാലാവസ്ഥാ വകുപ്പ് രണ്ടു ദിവസത്തേക്ക് കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തുടർന്ന്, ജില്ല ഭരണകൂടം വിവിധ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.
കനത്ത മഴയെ തുടർന്ന് ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിലെ തവളമലയ്ക്ക് സമീപം മണ്ണിടിഞ്ഞു.
പ്രദേശത്ത് വലിയ പാറക്കല്ലുകളും കല്ലുകളും റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ നടുവട്ടം റോഡിലൂടെ വലിയ വാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും യാത്ര നിരോധിച്ചിട്ടുണ്ട്.രാത്രി കാല ഗതാഗതം പൂർണമായും നിരോധിച്ചു .
പകൽ സമയങ്ങളിൽ മാത്രമേ സർക്കാർ ബസുകൾ സർവിസ് നടത്തുകയുള്ളൂ.
വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ഗൂഡല്ലൂർ നടുവട്ടം വഴി ഊട്ടിയിലേക്ക് വരുന്നത് ഒഴിവാക്കണം.
അടിയന്തര വാഹനങ്ങൾ, ആംബുലൻസുകൾ, പ്രാദേശിക വാഹനങ്ങൾ, അവശ്യ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന വാഹനങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ അനുവദിക്കും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ