സംസ്ഥാനത്ത് വീണ്ടും ട്രെയിനുകൾ വൈകി ഓടുന്നു. 5.55 ന് പുറപ്പടേണ്ട ജനശതാബ്തി 8.45 ന്ഇന്ന് മാത്രം 15 ട്രെയിനുകളാണ് വൈകി ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രാവിലെ 5.55 ന് പുറപ്പടേണ്ട ജനശതാബ്തി എക്സ്പ്രസ്സ് രാവിലെ 8.45 നാണു പുറപ്പെടുക എന്ന് റയിൽവേ അധികൃതർ അറിയിച്ചു.
രാത്രി 9.30 യ്ക്ക് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ജനശതാബ്ദി പുലർച്ചെ 1.45 നാണ് എത്തിയത്. പെയറിങ് ട്രെയിൻ വൈകിയതാണ് കാരണം. എറണാകുളം തിരുവനന്തപുരം റൂട്ടിൽ പലയിടങ്ങളിലും റെയിൽവേ ട്രാക്കിൽ മരം വീണതാണ് വൈകാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം ഗുരുവായൂര്‍ എക്‌സ്പ്രസും വൈകി ഓടുകയാണ്. നിലവില്‍ ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. മറ്റു പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇന്നലെ മലബാര്‍ , മാവേലി , ഇന്റസിറ്റി , ഷാലിമാര്‍ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. ഇന്നും പല ട്രെയിനുകളും വൈകാനാണ് സാധ്യത
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ