ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കറിൽ തീപ്പിടിത്തം. തേയില ഫാക്ടറിക്ക് പിറകിലുള്ള കള്ള് ഷാപ്പിലാണ് തീ പിടിത്തമുണ്ടായത്. ഓല മേഞ്ഞ മേൽക്കൂരകൾ പൂർണമായി കത്തി നശിച്ചു. ഗ്യാസ് ചോർന്നതു മൂലമാണ് തീപ്പിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.
കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവം നടക്കുമ്പോൾ വിനോദ സഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് എല്ലാവരേയും സുരക്ഷിതരായി മാറ്റിയതിനാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ