മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്.

റിസോർട്ടിലെ ടെന്റ് തകർന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലബൂർ അകബാടം സ്വദേശി നിഷ്മ യാണ് മരിച്ചത്.

മേപ്പാടി 900 കണ്ടിയിലാണ് അപകടം നടന്നത്. മരത്തടികള്‍ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടില്‍ നിർമ്മിച്ചിരുന്ന ടെന്റാണ് തകർന്ന് വീണത്. സംഭവത്തില്‍ മൂന്നുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അവധിക്കാലം ആയതിനാല്‍ നിരവധി പേരാണ് വയനാട്ടില്‍ എത്തുന്നത്. റിസോർട്ടിന് ലൈസൻസ് ഉള്‍പ്പെടെ ഉണ്ടോയെന്ന് പരിശോധിച്ച്‌ വരികയാണ്.