വണ്ണപ്പുറത്ത് കൊക്കയിൽ 70 അടി താഴ്ചയിലേയ്ക്ക് വീണ യുവാവിന് അത്ഭുത രക്ഷപെടൽ


ഇടുക്കി വണ്ണപ്പുറം കോട്ടപാറ വ്യൂ പോയിന്റി ൽ കൊക്കയിലേക്ക് വീണ യുവാവിന് അത്ഭുതകരമായ രക്ഷപെടൽ. വണ്ണപ്പുറം സ്വദേശി സാംസൺ ജോർജാണ് 70 അടി താഴ്‌ചയിലേ ക്ക് വീണത്.

ഇന്ന് പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം മല കയറുന്നതിനിടെയായിരുന്നു അപകടം. മഴ പെയ്ത് നനഞ്ഞുകിടന്ന പാറയിൽ തെന്നി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതനു സരിച്ച് തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേ ന എത്തിയാണ് ഇയാളെ രക്ഷപെടുത്തിയത്. സാംസന്റെ കൈയ്ക്ക് മാത്രമാണ് നേരിയ പരിക്കുള്ളത്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.