പുൽപ്പള്ളിയിൽ വീണ്ടും പുലിയുടെ ആക്രമണം. ഒരു വീട്ടിലെ 3 മത്തെ ആടിനെയും പുലി കൊന്നു തിന്നു.

കബനിഗിരി പനച്ചി മറ്റത്തിൽ ജോയിയുടെ  ആടിനെ കഴിഞ്ഞ രാത്രിയിൽ പുലി  കൊന്നു തിന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ജോയിയുടെ 2 ആടുകൾ പുലിയുടെ ആക്രമണത്തിൽ ചത്തിരുന്നു. പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂടി നോട് ചേർന്ന ഭാഗത്താണ് വീണ്ടും പുലി എത്തി ആടിനെ പിടിച്ചത്. പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.