പരീക്ഷയിൽ തോൽക്കുമെന്ന് ഭയന്ന് ജീവനൊടുക്കിയ പത്താം ക്ലാസ് വിദ്യാർത്ഥി 348 മാർക്കോടെ വിജയിച്ചു. തമിഴ് നാട്ടിലെ നാമക്കൽ ജില്ലയിലെ നല്ലഗുണ്ടംപാളയം സ്വദേശിയായ കീർത്തിവാസാനി (15) ക്കാണ് ഈ ദുർവിധിയുണ്ടായത്.
ഈ വർഷത്തെ തമിഴ്‌നാട് എസ്.എസ്.എൽ.സി. പൊതുപരീക്ഷ കീർത്തിവാസാനി എഴുതിയിരുന്നു. പരീക്ഷ ശരിയായിഎഴുതിയില്ല എന്ന തോന്നലിനാൽ ഈ കുട്ടി മാനസികമായി തകർന്നിരുന്നതായി പറയപ്പെടുന്നു.
പരാജയപ്പെടുമെന്ന് കീർത്തിവാസാനി ഭയപ്പെട്ടിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. അതിൻ്റെ ഫലമായി കഴിഞ്ഞ ദിവസം കീർത്തിവാസനി വീട്ടിലെ ഇലക്ട്രിക് ഫാനിൽ തൂങ്ങി ജീവനൊടുക്കി.
എന്നാൽ ഇന്നലെ രാവിലെ 9 മണിയോടെയാണ് തമിഴ്‌നാട് പത്താം ക്ലാസ് പൊതു പരീക്ഷാ ഫലം പുറത്തുവന്നത്. ഈ പരീക്ഷയിൽ 348 മാർക്കോടെ കീർത്തിവാസനി വിജയിച്ചു. പിലിക്കൽപാളയത്തിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു കീർത്തി വാസിനി.
കുട്ടിയുടെ അമ്മ കവിത (40 വയസ്സ്) അംഗൻവാടി വർക്കറാണ്. ഇവരുടെ ഏകമകളാണ് പരീക്ഷാ പേടിയിൽ ജീവനൊടുക്കിയത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ