എസ്എസ്എൽസി ഫലം; സേ പരീക്ഷ 28 മുതൽ ജൂൺ രണ്ടു വരെ..


എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വി ദ്യാർഥികൾക്കുള്ള സേ പരീക്ഷ മേയ് 28 മുത ൽ ജൂൺ രണ്ടുവരെ നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ജൂൺ അവസാനത്തോടെ സേ പരീക്ഷ ഫലം പ്രഖ്യാപിക്കും.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ‌പരിശോധനയ്ക്കുമുള്ള അപേക്ഷ 12 മുതൽ 15 വരെ നൽകാം. ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.5 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവാണ്. 61449 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി.

ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാർഥിക ളാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുര ത്താണ് വിജയശതമാനം കുറവ്. കണ്ണൂരിലാണ് വിജയ ശതമാനം കൂടുതലുള്ളത്. 2331 സ്കൂളുകൾ 100 ശതമാനം വിജയം നേടി.