നിലവിലെ തീരുമാന പ്രകാരം സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി.
രണ്ട് ദിവസത്തെ കാലാവസ്ഥ വിലയിരുത്തിയ ശേഷം സ്കൂള്‍ തുറക്കുന്നത് മാറ്റണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഈ വർഷത്തെ അദ്ധ്യായന കലണ്ടർ തയ്യാറായി. ഹൈസ്കൂള്‍ ക്ലാസുകളുടെ പ്രവൃത്തി സമയം അരമണിക്കൂർ കൂട്ടിയിട്ടുണ്ട്. രാവിലെ 9.45 മുതല്‍ വൈകുന്നേരം 4.15 വരെയാണ് സമയം.
ഹൈസ്കൂളുകള്‍ക്ക് അദ്ധ്യായന വർഷത്തിലെ ആറ് ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും. ഇതോടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 205 ആയി (1200 മണിക്കൂർ) . യുപി ക്ലാസുകള്‍ക്ക് രണ്ട് ശനിയാഴ്ച പ്രവൃത്തി ദിവസസമായിരിക്കും. ആകെ അദ്ധ്യായന ദിവസം 200 ആയി മാറും (1000 മണിക്കൂർ). എന്നാല്‍ എല്‍പി ക്ലാസുകളുടെ അദ്ധ്യായന സമയത്തില്‍ മാറ്റമില്ല.
ഒരു സ്കൂളില്‍ എല്‍പിയും യുപിയും ഹൈസ്കൂളും ഒരുമിച്ചുള്ളതിനാല്‍ സമയക്രമത്തില്‍ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ