സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് എം മുകേഷിനെ മാറ്റി

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് എം മുകേഷിനെ മാറ്റി. സിപിഐഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി.ഉണ്ണികൃഷ്ണന്‍ അടക്കം ബാക്കിയുള്ള 9 പേരും സമിതിയില്‍ തുടരും.

അതേസമയം സിനിമ മേഖലയിലെ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് സാഹചര്യം മുതലെടുത്ത് വ്യാജപീഡന പരാതികള്‍ ഉയര്‍ന്നുവരുന്നുവെന്നത് ഭയപ്പെടുത്തുന്നുവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. 

പരാതികളുടെ മറവില്‍ ബ്ലാക്ക് മെയിലിങ്ങിനുള്ള കളമൊരുക്കുന്നത് ഗൗരവകരമായി കാണണം. വ്യക്തിവൈരാഗ്യം തീര്‍ക്കാനും പ്രതിച്ഛായ തകര്‍ക്കാനും പൊലീസ് അന്വേഷണത്തെ ഉപയോഗിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.