യുവനടൻ നിവിൻ പോളിക്കെതിരെ പീഡന കേസ് ; അതിക്രമം വിദേശത്ത് വച്ചെന്ന് യുവതി
യുവനടൻ നിവിൻ പോളിക്കെതിരെ പീഡന കേസ് രജിസ്റ്റർ ചെയ്തു. നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്.
നിവിനടക്കം ആറുപേർ പ്രതികളാണ്. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം ഊന്നുകാല്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു സ്ത്രീയാണ് പീഡനത്തിനുള്ള ഒത്താശ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഇവരടക്കമുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിന്റെ അന്വേഷണം എസ്‌ഐടി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിവിൻ ആറാം പ്രതിയും നിർമാതാവ് എ.കെ. സുനില്‍ രണ്ടാം പ്രതിയുമാണ്. 2023 നവംബറിലാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ