ശരീരത്തില്‍ വസ്ത്രങ്ങളില്ല; തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തലകുത്തി നില്‍ക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹം


തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ രണ്ടാം കവാടത്തിനടുത്ത് തലകുത്തി നില്‍ക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹം.

അന്നമനട കല്ലൂര്‍ കാഞ്ഞിരപറമ്ബില്‍ മജിദിന്റെ മകന്‍ ഷംജാദി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. 

ഇന്നു രാവിലെ നടപ്പാതയോട് ചേര്‍ന്നുള്ള മതിലിനുള്ളില്‍ റെയില്‍വേയുടെ സ്ഥലത്തെ ചെറിയ കാനയിലാണ് തലകുത്തി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. മൃതശരീരത്തിന് അടുത്തുനിന്ന് ഇയാളുടെതെന്ന് കരുതുന്ന ബാഗ് കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.