ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടതിന് ഇംഗ്ലീഷ് അധ്യാപകനെ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി.

കണ്ണൂർ: അധ്യാപകദിനത്തിൽ സ്കൂൾ അധ്യാപകന് ക്രൂര മർദ്ദനം. ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടതിനാണ് അധ്യാപകനെ രണ്ട് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചത്. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പ്ലസ് ടു വിദ്യാർഥികളാണ് അധ്യാപകനെ മർദ്ദിച്ചത്.

പരീക്ഷാ ദിനമായിരുന്നു ഇന്ന്. പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾ ക്ലാസിൽ കയറാതെ പുറത്തു നിന്ന സമയത്ത് ഇംഗ്ലീഷ് അധ്യാപകൻ രണ്ട് വിദ്യാർഥികളോട് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടു. ഇത് തർക്കത്തിന് വഴിവെച്ചു. തുടർന്ന് രണ്ടുവിദ്യാർഥികൾ അധ്യാപകനെ മർദ്ദിക്കുകയായിരുന്നു.

ക്രുരമായ മർദ്ദനമാണ് വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് അധ്യാപകന് നേരെ ഉണ്ടായത്. വിദ്യാർഥികളെ പരീക്ഷ എഴുതാൻ സമ്മതിച്ചില്ല. സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി.