വയനാട് ജില്ലയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു


🔳 ലാബ് അസിസ്റ്റന്റ് നിയമനം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എന്‍.എം.എസ്.എ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പ്രോജക്ടിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തുന്നതിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹൈടെക് സോയില്‍ അനലറ്റിക്കല്‍ ലാബില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.എസ്.സി കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 20 ന് രാവിലെ 11 ന് ഹൈടെക് സോയില്‍ ലാബില്‍ കൂടിക്കാഴ്ച നടക്കും. മണ്ണ് പരിശോധന ലാബുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

🔳 തൊഴിലുറപ്പ് വിഭാഗത്തിൽ നിയമനം

മീനങ്ങാടി പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിൽ അക്രഡിറ്റഡ് ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 19 ന് ഉച്ചയ്ക്കു ശേഷം 2 ന്.

🔳 ആശാവര്‍ക്കര്‍ നിയമനം

വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ 12,13,14,15,16 വാര്‍ഡുകളിലേക്കാണ് നിയമനം. ഈ വാര്‍ഡുകളിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ വിവാഹിതരും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരും 10-ാം ക്ലാസ്സ് യോഗ്യതയുള്ളവരുമാകണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡാറ്റ ഉള്‍പ്പെടെയുള്ള അപേക്ഷയുമായി സെപ്തംബര്‍ 26 ന് രാവിലെ ഒന്‍പതിന് വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം

🔳 താല്‍ക്കാലിക നിയമനം

ഗവ.എന്‍ജിനിയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനിയറിങ് വിഭാഗത്തില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 തസ്തികയിലക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നു വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 24 ന് രാവിലെ 10 ന് കോളേജില്‍ എത്തണം. 

🔳 *ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍ നിയമനം*

മേപ്പാടി ഗ്രാമപഞ്ചായത്ത് ഗോള്‍ഡന്‍ ബെല്‍സ് ബഡ്‌സ് സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥനത്തില്‍ അധ്യാപികയെ നിയമിക്കുന്നു. ബി എഡ് സ്‌പെഷ്യല്‍ എഡ്യേക്കേഷന്‍, (എം.ആര്‍, ഓട്ടിസം), ഡി എഡ് സ്‌പെഷ്യല്‍ (എം.ആര്‍, ഓട്ടിസം), ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ് ഹുഡ് ്‌പെഷ്യല്‍ എഡ്യേക്കേഷന്‍, ഡിപ്‌ളോമ ഇന്‍ കമ്മ്യൂണിററി ബേസ്ഡ് റിഹാബിലിറ്റേഷന്‍ , ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. 18 നും 36 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 27 നകം അപേക്ഷിക്കണം. ഫോണ്‍ 04936 282422

🔳 *ഓവര്‍സിയര്‍, അക്കൗണ്ടന്റ്  നിയമനം*

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സെക്ഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. ത്രിവത്സര പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ 2 വര്‍ഷ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ബി കോം വിത്ത് പി.ജി.ഡി.സി.എ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 26 ന് രാവിലെ 11 തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04935 256236