പനമരം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. നെല്ലിയമ്പം നെല്റോട്ടില് വീട് അനസ് 20 നെയാണ് എസ്എംഎസ് ഡിവൈഎസ്പി എം.എം അബ്ദുള്‍ കരീം അറസ്റ്റ് ചെയ്തത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടിയാണ് പരാതിക്കാരി.പനമരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തുന്ന ഇടയിലാണ് പ്രതി പിടിയിലായത്. വിദ്യത്ഥിനിയെ പരിചയപ്പെടുകയും തുടര്‍ന്ന് സൗഹൃദം നടിച്ച് ലൈഗിക അതിക്രമം നടത്തുകയായിരുന്നു. അനസിനെ കോടതി റിമാന്റ് ചെയ്തു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ