പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ 40 ഓളം മേഖലകളില്‍ കൂടി സ്വദേശിവത്കരണം

മസ്‌കത്ത്: ഒമാനില്‍ 40 ഓളം മേഖലകളില്‍ കൂടിയാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തീകരിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുമെങ്കിലും ചില തസ്തികകളില്‍ അടുത്ത വര്‍ഷം ജനുവരി മുതലാണ് നടപ്പാക്കുക.

രാജ്യത്ത് കഴിഞ്ഞ മാസങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തുകയും വിദേശികള്‍ക്ക് വിസ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ മേഖലകളെ കൂടി സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയത്. തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നിരവധി മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തിരിച്ചടിയാണ്.