വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ കുട്ടിയെ കണ്ടെത്തി


വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിത്ത് തംസിയെ കണ്ടെത്തി.

വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.  കുട്ടിയെ RPFന് കൈമാറി.

അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കുട്ടി കണ്ടെത്തിയത്. കുട്ടി ​ക്ഷീണിതയാണ്. ഒപ്പം കുറച്ച് സ്ത്രീകൾ ഉണ്ട്. ഇവരുടെ കുട്ടിയാണെന്നാണ് പറഞ്ഞതെന്ന് കുട്ടിയെ കണ്ടെത്തിയ കേരള കലാ സമിതിയുടെ മലയാളി സമാജത്തിന്റെ സെക്രട്ടറി ഹരിദാസ്  പ്രതികരിച്ചു. 

പേര് ചോദിച്ചതോടെയാണ് കുട്ടിയാണെന്ന് സ്ഥിരീകരിച്ചത്. ഭയത്തോടെയാണ് പേര് പറഞ്ഞത്. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞെന്ന് ഹരിദാസ് പറഞ്ഞു. ട്വന്റിഫോർ റിപ്പോർട്ടർ അലക്സ് റാം മുഹമ്മദ് വിളിച്ച് പറഞ്ഞതനുസരിച്ചാണ് ട്രെയിനിൽ തിരച്ചിൽ നടത്തിയതെന്ന് ഹരിദാസ് പറഞ്ഞു.