വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ഒ.ടി ടെക്‌നീഷനെ നിയമിക്കുന്നു. ഒ.ടി ടെക്‌നീഷനില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടാവണം. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡുമായി ഓഗസ്റ്റ് 29 ന് രാവിലെ 10 ന് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍-04936 256229
👉 *ഫാര്‍മസിസ്റ്റ് നിയമനം*
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 27 ന് രാവിലെ 11 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 294370
👉 *ഹാച്ചറി പ്രോജക്ട് അസിസ്റ്റന്റ്*
കാരാപ്പുഴ മത്സ്യവിത്ത് പരിപാലന കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദം, അക്വാകള്‍ച്ചര്‍-സുവോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം, മത്സ്യഹാച്ചറികളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച രേഖകളുടെ പകര്‍പ്പുമായി അപേക്ഷകള്‍ ഓഗസ്റ്റ് 23 ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ വയനാട്, പൂക്കോട് തടാകം, ലക്കിടി പി ഒ, 673576 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 7559866376, 8921491422, 9847521541
👉 *പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം*
പട്ടികജാതി വികസന വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത സംരംഭമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കൊറ്റിയോട്ട്കുന്ന് ഹോമിയോപ്പതി ഹെല്‍ത്ത് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ താല്‍ക്കാലികമായി നിയമിക്കുന്നു. കൊറ്റിയോട്ട്കുന്ന് സങ്കേതത്തില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കുക. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ഓഫീസില്‍ സെപ്തംബര്‍ മൂന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, കൊറ്റിയോട്ട്കുന്ന് സങ്കേതത്തില്‍ താമസിക്കുന്നയാള്‍ എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍ 04936 205949
👉 *മൾട്ടിപർപ്പസ് വർക്കർ കരാർ നിയമനം*
നാഷണൽ ആയുഷ് മിഷന് കീഴിൽ മൾട്ടിപർപ്പസ് വർക്കർ തസ്തികകളിലേക്ക് കരാ റടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അപേക്ഷ 29-ന് വൈകീട്ട് അഞ്ചിനകം രജിസ്ട്രേഡ് തപാലായോ നേരിട്ടോ ഗവ. ജില്ലാ ഹോമിയോ ആശുപ ത്രി അഞ്ചുകുന്ന്, നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ ലഭിക്കണം.
വെബ്സൈറ്റ്: www. nam.kerala.gov.in.
918848002947
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ