ധനസഹായത്തിന് അപേക്ഷിക്കാം


 കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ബോര്‍ഡ് മുഖേന അനുവദിക്കുന്ന രണ്ടാം ഘട്ട ധനസഹായത്തിന് അപേക്ഷിക്കാം. അംഗങ്ങള്‍ ആഗസ്റ്റ് 4 നകം അനുബന്ധ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി

 http://www.boardswelfareassistance.lc.kerala.gov.in. എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ  സമര്‍പ്പിക്കണം. 60 വയസ്സ് പൂര്‍ത്തിയാക്കാത്തതും അംഗത്വo നിലനിര്‍ത്തുന്ന തൊഴിലാളികള്‍ക്ക് മാത്രമാണ് ഗ്രാന്റ് അര്‍ഹതയുള്ളത്.18 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കരുത്.2020 ല്‍ ഗ്രാന്റ് ലഭിച്ച തൊഴിലാളികള്‍ പുതിയതായി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 204344 എന്ന നമ്പറില്‍ ബന്ധപ്പെടാം.