അതിതീവ്ര മഴയെത്തുന്നു; വയനാട് ഉൾപ്പടെ എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ റെഡ് അലേർട്ടും, നാലടിത്ത് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.

മറ്റ് രണ്ട് ജില്ലകളില്‍ യെല്ലോ അലേർട്ടാണ്. കഴിഞ്ഞദിവങ്ങളില്‍ ഓറഞ്ച് അലേർട്ടുണ്ടായിരുന്ന ജില്ലകളിലെല്ലാം അതീവ ജാഗ്രത തുടരേണ്ടതുണ്ട്. നാളെ ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന മൂന്ന് ദിവസം മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

🟥റെഡ് അലേർട്ട്

04/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

🟧ഓറഞ്ച് അലേർട്ട്

04/08/2026: ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം
05/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
06/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

🟨മഞ്ഞ അലേർട്ട്

04/08/2026: തിരുവനന്തപുരം, കൊല്ലം
05/08/2026 : തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം
06/08/2026 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
07/08/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
08/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നതിനാല്‍ ജാഗ്രത പുലർത്തണം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടേക്കും. മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.