ചീരാൽ നമ്പ്യാർകുന്ന് പ്രദേശത്തെ കടുവയെ ആവശ്യമെങ്കിൽ മയക്കു വെടിവെച്ച് പിടികൂടുമെന്ന് സൗത്ത് വയനാട് ഡി എഫ് ഓ. ജനങ്ങളുടെ മറ്റ് ആവശ്യങ്ങളും അനുഭവപൂർവ്വം പരിഗണിക്കും.


ചീരാൽ നമ്പ്യാർകുന്ന് പ്രദേശത്ത് മാസങ്ങളായി നാട്ടിൽ ഇറങ്ങിയ കടുവയെ ഉടൻ പിടികൂടുമെന്ന് സൗത്ത് വയനാട് DFO ആഷിക് അലി പറഞ്ഞു. കടുവ കൂട്ടിൽ കയറുന്നില്ലെങ്കിൽ മയക്ക് വെടിവെച്ച് പിടികൂടാനുള്ള നടപടി സ്വീകരിക്കും.

നിലവിൽ കടുവയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിൽ നിന്നുമുള്ള കടുവയാണോ എന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച് അവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. 

ചീരാൽ പ്രദേശത്തെ തോട്ടാമൂല സ്റ്റേഷൻ പരിധിയിൽ കൊണ്ടുവരിക എന്ന ആവശ്യവും സർക്കാർ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനമുണ്ടാകും അതുവരെ പ്രശ്നപരിഹാരത്തിന് പ്രത്യേക ടീമിനെ നിയോഗിക്കും. 

നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഡി എഫ് ഓ പറഞ്ഞു.

ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തിന് ശേഷം ജനപ്രതിനിധികളോടും മാധ്യമപ്രവർത്തകരോടും സംസാരിക്കുകയായിരുന്നു DFO ആഷിക് അലി.