കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. നെടുമങ്ങാട് എസ്സി/എസ്ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ഒക്ടോബർ 7നായിരുന്നു കൊലപാതകം നടന്നത്. പുത്തൻപാലം വിദ്യാധിരാജ റോഡിൽ വീടിനു സമീപം നിൽക്കുമ്പോഴാണ് വിഷ്ണുവിനെ ആറംഗ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ വിഷ്ണുവിന്റെ അമ്മയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു.
കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ അരുൺ, തോട്ടരികത്ത് വീട്ടിൽ ലല്ലു, തോട്ടുവരമ്പിൽ വീട്ടിൽ രാജേഷ് (പൂച്ച രാജേഷ്), കലാകൗമുദി റോഡ് മുടമ്പിൽ വീട്ടിൽ സനൽ കുമാർ (സഞ്ജു), കുളവരമ്പിൽ വീട്ടിൽ ശ്രീനാഥ് പട്ടം പിടി ചാക്കോ നഗർ മഠത്തുവിളാകം വീട്ടിൽ വിജീഷ് (വിഷ്ണു), കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ മനു (ഷെട്ടി മനു) എന്നിവരാണ് പ്രതികൾ.
ജീവപര്യന്തം കൂടാതെ 20 വർഷം കഠിന തടവും കോടതി വിധിച്ചു. വിവിധ വകപ്പ്കൾ പ്രകാരമാണ് 20 വർഷം കഠിന തടവ് നൽകിയത്. ഓരോ പ്രതികളും 1.75000 രൂപ വച്ച് പിഴ അടയ്ക്കണം. പിഴ തുകയിൽ നിന്നും 2-ാം സാക്ഷി അമ്മ 5 ലക്ഷം.1, 3 സാക്ഷികൾ 3 ലക്ഷം രൂപ. 1 മുതൽ 3 സാക്ഷികൾക്ക് ലീഗൽ അതേറ്റിറ്റിയിൽ നഷ്ട പരിഹാരം നൽകാനും കോടതി തീരുമാനിച്ചു.
സമൂഹത്തെ ഞെട്ടിച്ച സംഭവമാണെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.സ്പെഷൽ കോടതി ജഡ്ജി ഷാജഹാനാണ് വാദം കേട്ടത്.കേസിലെ ഒന്നാംപ്രതി കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ ആർ. അരുൺ അടക്കം ഏഴുപേരെ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു.
പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 144 തൊണ്ടി വസ്തുക്കളും ആറു തെളിവു രേഖകളും ഹാജരാക്കി.
പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം കൂടി ചുമത്തി അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ ഷാനിഹാനാണ് കുറ്റപത്രം സമർപ്പിച്ചത്. 2016 ഒക്ടോബർ ഏഴിനു പ്രതികൾ സംഘം ചേർന്നു വിഷ്ണുവിനെ മാതാപിതാക്കളുടെ മുന്നിലിട്ടു വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ 18 വയസായിരുന്നു വിഷ്ണുവിനു പ്രായം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ