ചിതറയിൽ വാടക തർക്കത്തെ തുടർന്ന് ഉടമ വീട് ഇടിച്ചു നിരത്തി.തമാസക്കാർ കെട്ടിടം ഒഴിഞ്ഞുകൊടുക്കാത്തതാണ് വീട്ടുടമയെ പ്രകോപിപ്പിച്ചത്. എട്ടു വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന അബ്ദുൾ വാഹിദും ഭാര്യ സുഹറ ബീവിയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയപ്പോഴായിരുന്നു സംഭവം.
ഇരുവരുടെയും ഏക ഉപജീവനമാർഗമായ കടയോട് കൂടിയ വീടാണ് ഉടമകൾ ഇടിച്ചുനിരത്തിയത്. 6 മാസം മുൻപ് വീട് ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ടുകൊണ്ട് ഉടമകൾ ഇവരെ അറിയിച്ചിരുന്നു. എന്നാൽ ദമ്പതികൾ മറ്റൊരിടം കണ്ടെത്തുന്നത് വരെ ഉടമകളോട് സാവകാശം ചോദിച്ചിരുന്നു. ഇത് പിന്നീട് കേസാവുകയും വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെട്ട് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ദമ്പതികൾക്ക് അനുകൂലമായിട്ടായിരുന്നു കോടതി സ്റ്റേ വന്നിരുന്നത്.
വീടിന് സമീപമുണ്ടായിരുന്ന തെങ്ങ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മുറിക്കുകയും വീടിന് മുകളിലൂടെ ഇടുകയും വീട് പൂർണമായും ഇടിച്ച് നിരത്തുകയുമായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ