പുലി,കടുവ,ആന, കരടി പന്നി, തുടങ്ങിയ മൃഗങ്ങളെ പേടിച്ചാണ്
കഴിഞ്ഞ ഏതാനും
മാസങ്ങളായി ചീരാൽ പ്രദേശവാസികൾ ജീവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരം വളർത്തു മൃഗങ്ങളെ കടുവ കൊന്നു തിന്നുന്ന സംഭവങ്ങളും തുടർക്കഥ ആവുകയാണ്.എന്നാൽ വനം വകുപ്പ് ഉദാര സമീപനം ഇത്തരം സംഭവങ്ങളിൽ തുടരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ സമരം ശക്തമാക്കാൻ ഒരുങ്ങുന്നത്. ഇതിൻ്റെ ആദ്യ പടിയായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാഴൂരിലെ തൊട്ടമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന പ്രതിഷേധ പ്രകടനം നടത്തും.
മനുഷ്യജീവന് ഭീഷണിയായി നാട്ടിൽ സ്വൈരവിഹാരം നടത്തുന്ന കടുവയെ പിടികൂടുക.
ചീരാൽ വില്ലേജിനെ തോട്ടാമൂല റേഞ്ചിൽ തന്നെ ഉൾപ്പെടുത്തുക.
വന്യജീവി ആക്രമത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുന്ന കർഷകരുടെ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക.
സ്വകാര്യ വ്യക്തികളുടെ തോട്ടത്തിൽ കാട് വെട്ടുന്നതിന് പഞ്ചായത്തിന്റെയും റവന്യൂ അധികാരികളുടെയും ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകൾ നടത്തുക.
തുടങ്ങിയവയാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യങ്ങൾ.ഇന്ന് രാവിലെ 9.30ന് ചീരാൽ ആശാരിപടിയിൽ നിന്നുമാണ് പ്രകടനം ആരംഭിക്കുന്നത് .
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ