ചീരാലിൽ വീണ്ടും വന്യമൃഗ ആക്രമണം;പശുവിനെ ആക്രമിച്ചു.


ചീരാൽ പ്രദേശത്ത് വീണ്ടും വന്യജീവി ആക്രമണം.
വെണ്ടോൽ സ്വദേശി  പ്രമോദ്ൻ്റെ പശുവിനെ ഇന്നലെ രാത്രി 1.30 ഓടെ വന്യമൃഗം ആക്രമിച്ചു.
തൊഴുത്തിൻ്റെ ചെറിയ ചുമർ ഇടിഞ്ഞു വീണതിനാൽ പശുക്കുട്ടി മുറിവുകളോടെ രക്ഷപ്പെട്ടു.

കടുവയാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം പ്രദേശത്ത് മാസങ്ങളായി ഭീതി പരത്തുന്ന കടുവനെയും പുലിനെയും ഇതുവരെ പിടികൂടാൻ ആയിട്ടില്ല.