തൃശൂര്‍ കുന്നംകുളം പട്ടാമ്പി റോഡില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം. അമിതവേഗതയിലായിരുന്ന കോഴിക്കോട്-തൃശൂര്‍ ലിമിറ്റഡ് ബസ്
നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേർ മരിച്ചതായാണ് വിവരം. കാറ്, വാന്‍, ബൈക്ക്, ഓട്ടോറിക്ഷ എന്നിവയിലേക്കാണ് ബസ് ഇടിച്ചുകയറിയത്.
പ്രദേശത്തുള്ള വീടിന്റെ മതിലും തകര്‍ത്താണ് ബസ് നിന്നത്.അപകടത്തിൽ നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു., ബസിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റു. 25 പേര്‍ക്ക് പരുക്കുള്ളതായാണ് പ്രഥമിക നിഗമനം. അപകടത്തിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച സ്ത്രീയും മരിച്ചതായാണ് വിവരം.മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ