ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ മർദിച്ച് തകർത്തു


തൊടുപുഴ: വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ മർദിച്ച് തകർത്തു.

ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് ക്രൂരതയ്ക്ക് കാരണം.

ഇടുക്കി തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാർഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ് സർവീസ് കോഴ്സിന് പഠിക്കാനാണ് വിദ്യാർഥി സ്ഥാപനത്തിൽ എത്തിയത്.

വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മറികളിലായി 11 പേരാണ് ഇവിടെയുള്ളത്. ഇതിൽ മൂന്നു പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാർഥിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അധ്യപകരെ അറിയിച്ചതിനാണ് ക്രൂരത അരങ്ങേറിയത്.

ദൃശ്യങ്ങൾ കൈമാറിയെന്ന് മനസിലാക്കിയതോടെ സഹപാഠികൾ അസഭ്യം പറയുകയും ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർക്കുകയുമായിരുന്നു. സംഭവത്തിൽ ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ശേഷം പ്രതിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു. മറ്റ് രണ്ടുപേർക്കെതിരെ കേസെടുത്തില്ല.