ഓണാഘോഷ ദിവസം സംസ്ഥാനത്ത് വിദ്യാർഥികൾക്ക് പരീക്ഷയില്ല. ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ അവധിക്കുശേഷം നടക്കും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.
ഓഗസ്റ്റ് 21നായിരുന്നു ഓണാഘോഷവും ഓ ണാവധിക്കായി സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കാനും തീരുമാനിച്ചത്. ഓണാ ഘോഷത്തിനിടെ എങ്ങനെ വിദ്യാർഥികൾ പരീക്ഷയെഴുതും എന്നായിരുന്നു ഉയർന്ന ആശങ്ക. എന്നാൽ പരീക്ഷ മാറ്റിയതോടെ വിദ്യാർഥികൾക്ക് ഓണാഘോഷത്തിന്റെ ഭാ ഗമാകാം.
ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് സർക്കാർ ഓണാവധി പ്രഖ്യാപിച്ചത്. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷ കൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് കഴിയും. 21നാണ് ഓണാഘോഷം. അന്ന് ഓണാവധി ക്കായി അടയ്ക്കുകയും ചെയ്യും.
ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് വി ദ്യാലയങ്ങൾ തുറക്കുക. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ 10 ദിവസം അവ ധിയില്ല. ഒൻപത് ദിവസമേ ഓണം അവധി നൽകിയിട്ടുള്ളൂ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ