ഡോളര്‍ കരുത്ത് കുറഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം. ഇന്ന് രാജ്യാന്തര തലത്തില്‍ ഔണ്‍സിന് 0.68 ശതമാനം വില വര്‍ധിച്ച് 4,007 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഗ്രാം വില 15 രൂപ ഉയര്‍ന്ന് 11,290 രൂപയും പവന് വില 120 രൂപ വര്‍ധിച്ച് 90,320 രൂപയുമായി.ലൈറ്റ് വെയിറ്റ് ആഭരണങ്ങളും കല്ലു പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില 10 രൂപ വര്‍ധിച്ച് 9,280 രൂപയായി.
14 കാരറ്റിന് ഗ്രാമിന് 7,220 രൂപയും ഒമ്ബത് കാരറ്റിന് ഗ്രാമിന് 4,685 രൂപയുമാണ് വില. കഴിഞ്ഞ മാസം എക്കാലത്തെയും റെക്കോഡായ 97,360 രൂപതൊട്ട ശേഷമാണ് പവന് വില താഴേക്ക് പോയത്. നവംബറില്‍ വീണ്ടും കുതിപ്പിന്റെ സൂചന നല്‍കിയിരിക്കുകയാണ് ഇന്നത്തെ മുന്നേറ്റം
വെള്ളി വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 160 രൂപയിലെത്തി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ