സംസ്ഥാനത്ത് ഇരട്ടക്കുതിപ്പിനു പി ന്നാലെ സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 11,275 രൂപയിലും പവന് 90,200 രൂപയിലു മാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിൻ്റെ വില 9270 രൂ പയാണ്.
ചാഞ്ചാട്ടത്തിനൊടുവിൽ വെള്ളിയാഴ്ച സ്വ ർണവില രണ്ടു തവണകളിലായി പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയും വർധി ച്ചിരുന്നു.
ചാഞ്ചാട്ടത്തിനൊടുവിൽ വ്യാഴാഴ്ച സ്വർണ വില ഗ്രാമിന് 175 രൂപയും പവന് 1,400 രൂപ യും കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാ ണ് വെള്ളിയാഴ്ചത്തെ ഇരട്ടക്കുതിപ്പ്. കഴി ഞ്ഞ 10 ദിവസത്തിനിടെ 10,160 രൂപയുടെ ഇ ടിവ് നേരിട്ട ശേഷമാണ് പവൻവില തിരിച്ചു കയറിയത്. ഈമാസം 17ന് 97,000 രൂപയു കടന്ന് മുന്നേറിയ സ്വർണവിലയാണ് 28ന് 89,000 രൂപയിലും താഴെവീണത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ