സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി; തുക ഈ മാസത്തെ ശ മ്പളത്തിനൊപ്പം


സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പം കൂട്ടിയ തുക നൽകുമെന്നും ധനവകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പോലെ ക്ഷാമ ബത്ത ഉയർത്തിക്കൊണ്ടു ള്ള ഉത്തരവാണ് ഇപ്പോൾ ധന വകുപ്പ് പുറ ത്തിറക്കിയിരിക്കുന്നത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത 22 ശതമാനമായാ ണ് ഉയർത്തിയിരിക്കുന്നത്.

ക്ഷേമ പെഷനുകളുടെ പുതുക്കിയ നിരക്കു കളും നവംബർമാസത്തിൽ വിതരണം ചെ യ്യുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ക്ഷേമ പെൻഷനുകൾ രണ്ടായിരം രൂപയാക്കി വർധിപ്പിച്ചതിന് പിന്നാലെയാണ്. ഒരു മാസത്തെ കുടിശിക ഉൾപ്പെടെ വിതര ണം ചെയ്യുന്നത്.

ഇതോടെ ഈ മാസം ക്ഷേമ പെൻഷൻ ഗു ണഭോക്താക്കൾക്ക് ഓരോരുത്തർക്കും 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. 62 ലക്ഷം ആളുക ളിലേക്കാണ് ഈ പെൻഷൻ തുകയെത്തു 4.

2000 രൂപയാക്കി വർധിപ്പിച്ച ക്ഷേമപെൻഷ ൻ ഈ മാസം തന്നെ വിതരണം ചെയ്യുമെ ന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് നടപ്പി ലാക്കുന്നതെന്നും മന്ത്രി പ്രസ്‌താവനയിൽ അറിയിച്ചു.