ചീരാലിൽ പുലി കൂട്ടിലായി.മൂന്ന് വയസ് തോന്നിക്കുന്ന ആൺ പുള്ളിപുലിയെ കുപ്പാടിയിലേക്ക് കൊണ്ടുപോയി.



  ചീരാൽ പുളിഞ്ചലിൽ  പുലി  കൂട്ടിലായിട്ടിലായി.  പുളിഞ്ചിൽ ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചയോടെ പുലി കുടുങ്ങിയത്.

ഇന്നലെ രാവിലെ പ്രദേശത്തെ ഒരു വീട്ടിൽ നിന്നും പശു കിടാവിനെ പുലി പിടിച്ചിരുന്നു.

പുളിഞ്ചാൽ  വേടൻകോട് എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് മൂന്ന് വയസ് തോന്നിക്കുന്ന ആൺ പുള്ളിപുലി കുടുങ്ങിയത്. പുലിയെ കുപ്പാടിയിലേക്ക് കൊണ്ടുപോയി. മുന്നൂറ് ഏക്കറോളം വരുന്ന എസ്റ്റേറ്റിന്റെ പല ഭാഗവും കാട് മൂടി കിടക്കുകയാണ്. പുലി, കരടി, പന്നി, കാട്ടാട്, മയിൽ, കുരങ്ങ്, തുടങ്ങിയവയുടെ താവളമാണിവിടെ കൂടുകൾ സ്ഥാപിച്ച് ഇവയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചീരാലിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ 6 മാസത്തിനിടെ അൻപതോളം വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ ആക്രമിച്ചിട്ടുണ്ട്. കൂടാതെ കോഴികളെയും കൊന്ന് ഭക്ഷിച്ചു. വന്യമൃഗ ആക്രമണത്തിൽ പരിക്ക് പറ്റി കിടക്കുന്ന വർക്കും, കൃഷിയും വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടവർക്കും 
കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.