സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 190 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 12,170 രൂപയായാണ് ഉയർന്നത്. 1520 രൂപയുടെ വർധനയാണ് പവന് ഇന്നുണ്ടായത്. 97,360 രൂപയായാണ് പവന്റെ വില ഇന്ന് ഉയർന്നത്. ഇതിന് മുമ്പ് ഒക്ടോബർ 17-ാം തീയതിയാണ് സ്വർണവില റെക്കോഡ് നിരക്കായ 97,360 ലെത്തിയത്. അതിന് ശേഷം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 95,840 രൂപയിലേക്ക് വരെ സ്വർണവില ഇടിഞ്ഞിരുന്നു.
അതേസമയം, നിക്ഷേപകരുടെ ലാഭമെടുപ്പ് മൂലം ആഗോളവിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.3 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 4,340.29 ഡോളറായാണ് വില ഇടിഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ 0.1 ശതമാനത്തിന്റെ ഇടിവുണ്ടായി. 4,356.40 ഡോളറായാണ് ഔൺസിന്റെ വില ഇടിഞ്ഞത്.
അതേസമയം, ഇപ്പോൾ സ്വർണത്തിനുണ്ടായിരിക്കുന്നത് താൽക്കാലികമായ ഇടിവ് മാത്രമാണെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധർക്കുള്ളത്. ഈ വർഷം രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശകുറക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കാനുള്ള സാധ്യത കൂടുതലാണ് ഇത് വരും ദിവസങ്ങളിലും സ്വർണവില ഉയരാനിടയാക്കുമെന്നാണ് വിലയിരുത്തൽ.
വെള്ളിയാഴ്ചയാണ് സ്വർണം സർവകാല റെക്കോഡിൽ എത്തിയത്. ഗ്രാമിന് 305 രൂപയും പവന് 2440 രൂപയുമാണ് അന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് വില 12, 170 രൂപയായും പവന് 97360 രൂപയുമായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ