കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം: അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.


കായംകുളം കണ്ടല്ലൂർ പുതിയവിളയിൽ നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മ കണ്ടല്ലൂർ പുതിയവിള അംബിക ഭവനത്തിൽ അനൂപിൻ്റെ ഭാര്യ നിധിയെ കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പ്പദമായ സംഭവം നടന്നത്. നാലര വയസുകാരൻ ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിനാലായിരുന്നു അമ്മ നിധി ചട്ടുകം പഴുപ്പിച്ചു കുട്ടിയുടെ പിൻഭാഗത്തും കാലിലും വെച്ചത് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. 

സംശയം തോന്നിയ ഡോക്ടർ വിവരം കനകക്കുന്ന് പൊലീസിലും സി.ഡബ്ല്യു സിയിലും അറിയിക്കുകയും കുട്ടിയുടെ അച്ഛന്റെ 'അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്..

കുട്ടിയുടെ അച്ഛൻ പട്ടാളത്തിലാണ് ജോലി ചെയ്യുന്നത്. അമ്മയ്ക്കും അച്ഛമ്മ ക്കും ഒപ്പമായിരുന്നു കുട്ടി കഴിഞ്ഞു വന്നത്.

അമ്മയും അമ്മായിയമ്മയും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നുവെന്നും കുട്ടിക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.