ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാർക്ക് ലഭിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നികുതി കുറയുമ്പോൾ കമ്പനികൾ വിലകൂട്ടരുത്. 30 മുതൽ 35 രൂപവരെ വിലകൂട്ടാൻ സിമൻ്റ് കമ്പനികൾ നേരത്തെ നിശ്ചയിച്ചിരുന്നു.
ഇപ്പോൾ 28 ശതമാനം സ്ലാബിൽ നിന്ന് 18 ശതമാനം ആകുമ്പോൾ ഒരു ചാക്ക് സിമന്റിന് ഏകദേശം 30 രൂപ കുറയും. യഥാർത്ഥത്തിൽ വില കുറയ്ക്കാൻ തീരുമാനിച്ചത് ആർക്ക് സഹായമാകുന്നു എന്നതാണ് പ്രശ്‌നം. നികുതിയിലുണ്ടാകുന്ന കുറവ് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കുമെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓട്ടോമൊബൈൽ, സിമൻ്റ്, ഇൻഷുറൻസ്, ഇലക്ട്രോണിക്‌സ് എന്നിവയിൽ മാത്രം സംസ്ഥാനത്തിൻ്റെ നികുതി വരുമാനത്തിൽ 2500 കോടിയാണ് ഒരു വർഷം കുറയുന്നത്. കേരളത്തിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങളെ ഇത് ബാധിക്കും. നികുതിയുടെ വെട്ടിക്കുറവിലുണ്ടാകുന്ന നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ പരിഗണിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ