കൃഷ്ണഗിരി വാഹനാപകടം, മരണം രണ്ടായി.


ഇന്നലെ വൈകുന്നേരം 7 മണിക്ക് കൃഷ്ണഗിരിക്ക് സമീപം ബൈക്കും സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി.

ഏച്ചോം കൈപ്പാട്ട്കുന്ന് കിഴക്ക് പുരക്കൽ സ്വദേശി അഭിജിത്ത് മരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. 

മൈലംപടി തച്ചമ്പത്ത് പന്നിമുണ്ടയിലെ ശിവരാഗ്  ഇന്നലെ മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്.