ചീരാൽ പുളിഞ്ചാൽ പുലിയുടെ ആക്രമണം. 9 മാസം പ്രായമായ പശുക്കുട്ടിയെ കൊന്നു തിന്നു. കാടംതൊടി സെയ്താലിയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ പുലിയുടെ ആക്രമണം ഉണ്ടായത്.
സൈതലവിയും കുടുംബവും രാവിലെ കറവ കഴിഞ്ഞ് പുല്ലു നൽകാൻ സമീപത്തെ തൊഴുത്തിൽ പോയപ്പോഴാണ് പശുക്കിടാവിനെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ചീരാലിലും പരിസരപ്രദേശങ്ങളിലും വന്യജീവികളുടെ ആക്രമണം തുടർക്കഥയാവുകയാണ്. ഇന്നലെ ചീരാൽ ടൗൺ പരിസരത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി.കഴിഞ്ഞ ആഴ്ചയിൽ കൊഴുവണയിലും പുലിയുടെ ആക്രമണം ഉണ്ടായിരുന്നു.
ഈസ്റ്റ് ചീരാൽ പരിസരത്ത് കരടി ശല്യവും രൂക്ഷമാണ്.
പ്രദേശത്ത് നിരന്തരം തുടരുന്ന വന്യജീവി ആക്രമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നു വരുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ