കോഴിക്കോട് മാനിപുരത്തെ വിദ്യാർത്ഥിനിയെ കണ്ടെത്തിയില്ല.. തിരച്ചിൽ നാളെയും തുടരും....


കൊടുവള്ളി മാനിപുരത്തെ ചെറുപുഴയിൽ മാതാവിനോപ്പം കുളിക്കാനെത്തി, ഒഴുക്കിൽ പെട്ടു കാണാതായ 10വയസ്സുകാരിക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ ഫലം കണ്ടില്ല.. നാളെ അതിരാവിലെ തിരച്ചിൽ പുനരാരമ്പിക്കും.

കൊടുവള്ളിയിൽ താമസിച്ചു വരുന്ന പൊന്നാനി സ്വദേശികളായ 10 വയസ്സുള്ള മകളെയാണ് പുഴയിൽ കാണാതായത്, 12വയസ്സുകാരനായ  സഹോദരനൊപ്പമാണ് പെൺകുട്ടി ഒഴുക്കിൽപെട്ടത്, സഹോദരനെ നാട്ടുകാർ രക്ഷപെടുത്തിയെങ്കിലും വിദ്യാർത്ഥിനി രക്ഷ പ്രവർത്തകരെ ഊർജിത തിരച്ചിൽ ശ്രമങ്ങൾക്ക് മുന്നിലും കണ്ടെത്താൻ ആവാതെ പോവുകയായിരുന്നു.