മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അതിഥിതൊഴിലാളികളായ വികാസ് കുമാർ(20), സമദ് അലി(20), ഹിതേഷ് ശരണ്യ(46) എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് അപകടം.
കോഴി വേസ്റ്റ് പ്ലാന്റ്റ് വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി പ്ലാൻ്റിനുള്ളിലേക്കു വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഉള്ളിലേക്കു വീഴുകയായിരുന്നു. മൂവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ