റീമയുടെയും കുഞ്ഞിന്റെയും മരണം; ഉത്തരവാദി ഭർത്താവും ഭർതൃ മാതാവുമെന്ന് ആത്മഹത്യാക്കുറിപ്പ്


കണ്ണൂർ വയലപ്രയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദി ഭർത്താവും ഭർതൃമാതാവുമെന്ന് ആത്മഹത്യാക്കുറിപ്പ്. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നോട് പോയി ചാകാൻ പറഞ്ഞെന്ന് കുറിപ്പിൽ പറയുന്നു.

തന്നെയും ഭർത്താവിനെയും തമ്മിൽ തല്ലിച്ചത് ഭർതൃമാതാവാണ്. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് ഇറക്കിവിട്ടു.

എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു. മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ പറ്റിയില്ല. മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീ വനൊടുക്കുന്നത്.

തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്‌തവർക്കൊപ്പമാണെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. ശനിയാഴ്ച അർധ രാത്രിയാണ് റീമ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയത്.