ജയിൽ ചാടിയ കൊടുകുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ. തളാപ്പിലെ കാടുപിടിച്ച് ഉ പേക്ഷിക്കപ്പെട്ടിരുന്ന കെട്ടിടത്തിന് സമീപത്തു ണ്ടായിരുന്ന കിണറ്റിനുള്ളിൽനിന്നാണ് പിടിയിലായത്.
ഇവിടെ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് ഇവിടെയെത്തിയത്. ഗോവിന്ദച്ചാമിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരിൽ ചിലരാണ് പോലീസിൽ വിവരം അറിയിച്ചത്. പുലർച്ചെ 1:15നാണ് ഗോവിന്ദച്ചാ മി ജയിൽചാടിയത്. അതീവ സുരക്ഷാ സജ്ജീ കരണങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്.
അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിംഗിൽ തുണികുരുക്കി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ