കഴിഞ്ഞ 52 ദിവസമായി നീണ്ടുനിന്ന കേരളതീരത്തെ മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് രാത്രി അവസാനിക്കും.ജൂൺ 9നാണ് ട്രോളിംഗ് നിരോധനം ആരംഭിച്ചിരുന്നത്. മത്സ്യ തൊഴിലാളികൾ ബോട്ടുകളും, വലയുമായി പ്രതീക്ഷയോടെ വീണ്ടും കടലിലേക്ക് ഇറങ്ങും. കേടുപാടുകൾ സംഭവിച്ച വലകളും ബോട്ടുകളിലെ അറ്റകുറ്റപണികളും പൂർത്തീകരിച്ച് കാത്തിരിക്കുകയാണ് മത്സ്യതൊഴിലാളികൾ.ട്രോളിംഗ് ആരംഭിച്ച ദിവസം ബോട്ടുകളിൽ നിന്ന് അഴിച്ചുമാറ്റിയ വലകൾ, ജിപിഎസ്, വാക്കിടോക്കി, വയർലെസ് സെറ്റ് തുടങ്ങിയ സാമഗ്രികളും ബോട്ടുകളിൽ ഘടിപ്പിച്ചു തുടങ്ങി.
വോട്ടുകളിൽ ഐസും ഡീസലും മറ്റു ഭക്ഷണസാമഗ്രികളും റെഡിയാക്കി വെച്ചിരിക്കുകയാണ് തൊഴിലാളികൾ. കപ്പലപകടങ്ങളും ഇതേ തുടർന്നുണ്ടായ അവശിഷ്ടങ്ങളും കടലിൽ സൃഷ്ടിച്ച പ്രതികൂല അന്തരീക്ഷത്തിലാണ് മത്സ്യബന്ധന മേഖല. കപ്പലുകളിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്നർ ഭാഗങ്ങളും മറ്റ് അവശിഷ്ടങ്ങളും ഇനിയും കണ്ടുകിട്ടാൻ ബാക്കിയുണ്ട് .
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ