നല്ല നിറവും മണവുമായി വിപണിയില്‍ നിറഞ്ഞിരിക്കുന്ന മാമ്പഴങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവിന്റെ ഉപയോഗം വ്യാപകമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പാകമാകാത്ത മാങ്ങയാണ് കാര്‍ബൈഡ് വിതറി വേഗത്തില്‍ പഴുപ്പിച്ചെടുക്കുന്നത്. കാര്‍ബൈഡ് പ്രയോഗത്തില്‍ നല്ല മഞ്ഞനിറമാകുന്ന മാങ്ങ ആരെയും ആകര്‍ഷിക്കും.
വിപണിയില്‍ നിന്ന് വാങ്ങുന്ന മാമ്ബഴങ്ങള്‍ക്ക് വേണ്ടത്ര മധുരമില്ലെന്നും പുളിയാണെന്നുമുള്ള പരാതികളും വ്യാപകമാണ്. ഇത് കഴിച്ചവര്‍ക്ക് അടുത്തിടെ ഛര്‍ദ്ദിയും വയറിളക്കവുമൊക്കെ പിടിപെട്ടിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കാര്‍ബൈഡ് ഉപയോഗം കണ്ടെത്തിയത്.
അയല്‍നാട്ടിലെ പച്ചമാങ്ങ, അതിര്‍ത്തി കടന്നാല്‍ മാമ്പഴം
പച്ചമാങ്ങ വേഗത്തില്‍ നിറമുള്ളതാക്കി മാറ്റാനാണ് കാര്‍ബൈഡ് ഉപയോഗിക്കുന്നത്. മാങ്ങ അട്ടിയിട്ടശേഷം ഇതിന് താഴെയായി കാര്‍ബൈഡ് വിതറി അടച്ചുമൂടി കെട്ടിവച്ചാല്‍ ഒരുദിവസംകൊണ്ട് തൊലി മഞ്ഞനിറമുള്ളതായി മാറും. ഇത്തരം മാങ്ങയ്ക്ക് മധുരം കുറവായിരിക്കും. ഉള്‍ഭാഗം പഴുത്തിട്ടുമുണ്ടാകില്ല.
കാര്‍ബൈഡ് കലര്ത്തുമ്ബോഴുണ്ടാകുന്ന അസറ്റലിന്‍ എന്ന വാതകത്തിന്റെ പ്രവര്‍ത്തനഫലമായാണ് മാങ്ങ വേഗത്തില്‍ നിറംവയ്ക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മാങ്ങകള്‍ വാഹനത്തില്‍ നിറച്ചശേഷമാണ് കാര്‍ബൈഡ് വിതറുക. വാഹനം കേരളത്തില്‍ എത്തുമ്ബോഴേക്കും പച്ചമാങ്ങ പഴുത്തിരിക്കും.
80 രൂപയുടെ കൊള്ളലാഭം
ഒരു കിലോ കാര്‍ബൈഡ് പൊടി 80 രൂപയ്ക്ക് ലഭിക്കുമെന്നതിനാല്‍ കച്ചവടം ലാഭകരമാകും.ഒരു കിലോ പൊടികൊണ്ട് ആയിരം കിലോ മാങ്ങ വരെ നിറമുള്ളതാക്കി മാറ്റാന്‍ കഴിയും. ഇത്തരം മാമ്ബഴം വിപണിയിലെത്തിക്കുമ്ബോള് ചെറുകിട വില്പനക്കാരും കുറ്റക്കാരാകും. കാര്‍ബൈഡിന്റെ ഉപയോഗം 1954 ലെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കുറ്റകരമാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ