ഓമനപ്പുഴയിൽ യുവതിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവ ത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോസ് മോനും മകൾ ജാസ്മിനും തമ്മിൽ തർക്കമു ണ്ടായത് വീട്ടിൽ വൈകിയെത്തിയതിനെ തുട ർന്നെന്നാണ് കണ്ടെത്തൽ.
ജോസ്മോന്റെ ഭാര്യയുടെയും മാതാപിതാക്ക ളുടെയും കൺമുന്നിൽവച്ചായിരുന്നു കൊല പാതകം. തർക്കത്തിനിടെ ജോസ്മോൻ ജാ സ്മിൻ്റെ കഴുത്ത് ഞെരിച്ചു. ഇതോടെ അബോധാവസ്ഥയിലായ ജാസ്മിനെ മുറിയിൽ കയറ്റി കതകടച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് കുരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃത ദേഹം കിടപ്പുമുറിയിലെ കട്ടിലിൽ കിടത്തി. പി ന്നീട് ജോസ്മോൻ മകൾക്ക് ഹൃദയാഘാതമു ണ്ടായെന്നും മകൾ അനങ്ങുന്നില്ലെന്നും ബ ന്ധുക്കളോടും അയൽക്കാരോടും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ വന്ന് മൃതദേഹം ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപ ത്രി അധികൃതർക്ക് ഹൃദയാഘാതത്തെ തുടർന്നുള്ള മരണമല്ലെന്ന് വ്യക്തമാകുകയായിരുന്നു
ഇതോടെ ഇവർ പോലീസിൽ വിവരം അറിയി ച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലി നൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഭർത്താവുമായി പിണങ്ങി ജാസ്മിൻ ഏറെ നാളുകളായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. കുറച്ച് ദിവസങ്ങളായി മകൾ വീട്ടിൽ വൈകിയെത്തുന്നതിൽ ജോസ്മോന് കടുത്ത അമർ ഷമുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ