വി. എസ്ഇനി ജ്വലിക്കുന്ന ഓർമ്മ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാ വുമായ വി.എസ്. അച്യുതാനന്ദൻന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
ആലപ്പുഴ പുന്നപ്രയിലുള്ള വലിയ ചുടുകാട്ടി ലാണ് സംസ്കാരം നടന്നത്. മകൻ അരുൺകുമാറാണ് ചിതയ്ക്ക് തീകൊളുത്തിയത്.
കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസി ന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലാണ് വിഎസിനും അന്ത്യവി ശ്രമ സ്ഥലമൊരുക്കിയത്. വലിയ ചുടുകാട്ടിൽ പ്രവേശന ഗേറ്റിന്റെ ഇടതുഭാഗത്താണ് വി.എസിന്റെ സംസ്കാരം നടന്നത്.
ഔദ്യോഗിക ബഹുമതികളോടെയാണ് വി. എ സിനെ യാത്രയാക്കിയത്. മുഖ്യമന്ത്രി പിണറാ യി വിജയൻ, നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, മറ്റ് മന്ത്രിമാർ, പാർട്ടി നേ താക്കൾ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് വി. എസിന്റെ സംസ്‌കാരം പൂർത്തിയായത്.
നേരത്തെ ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗ ണ്ടിൽ പൊതുദർശനത്തിന് ശേഷമാണ് വി. എസിന്റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിലെത്തിച്ചത്. ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ പോലീസ് വി. എസിന് ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.
വൻ ജനാവലിയാണ് ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നത്. കനത്ത മഴയെ അവഗണിച്ചാണ് വി.എസിനെ അവസാനമായി കാണാൻ ജനം എത്തിയത്.
പുന്നപ്രയിലെ അദ്ദേഹത്തിന്റെ വസതിയിലെ യും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദർശനത്തിന് ശേഷമാണ് വി. എസിന്റെ ഭൗതിക ശരീരം ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടി ൽ എത്തിച്ചത്.
ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലേക്കും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും എത്തിയത്. പതിനായിരങ്ങളുടെ വിപ്ലവാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വിഎ സിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരത്തുനിന്ന് പുന്നപ്രയിലെത്തിയത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ